വിശ്വഗുരുവായ സദ്ഗുരു ശ്രീനാരായണനെ അറിയാനും അറിയിക്കാനുമുള്ള വേദി . എല്ലാവരും ആത്മസഹോദരരെന്ന ' ഗുരുവചനം ലോകം സ്വായത്തമാക്കിയാല്‍ , ഗുരുവരുളിയതുപോലെ അനുകമ്പ എന്ന വികാരം മാനവരാശി ശീലമാക്കിയാല്‍ മനുഷ്യന്റെ എല്ലാ ദുഖങ്ങള്‍ക്കും പരിഹാരമാകും . മതമല്ല മനുഷ്യനാണ് പ്രധാനം എന്ന ചിന്ത പുലരണമെങ്കില്‍ ഗുരുവചനങ്ങള്‍ ജീവിതത്തില്‍ പാലിക്കുകതന്നെ ചെയ്യണം .ഗുരുദേവകൃതികളായ ദൈവദശകവും , അനുകമ്പാദശകവും , ജീവകാരുണ്യപഞ്ചകവും വായിച്ചറിഞ്ഞ ഏതൊരാള്‍ക്കും മതമെന്ന വികാരത്തിന് മുകളില്‍ മനുഷ്യനെന്ന വികാരം മുറ്റിനില്ക്കുന്നതായി അനുഭവിക്കാന്‍ കഴിയും .
ഇവിടെയാണ് ഗുരു നാരായണന്റെ വചനങ്ങള്‍ കാലാതിവര്‍ത്തിയാകുന്നത് . ആ പുണ്യാത്മാവ് തന്റെ അവതാരലക്ഷ്യം പൂര്‍ത്തിയാക്കി പരമസത്യത്തില്‍ വിലയം പ്രാപിച്ചെങ്കിലും ആ യുഗപുരുഷന് ജഗത്തിനുനല്‍കിയ മഹാധോരണികള്‍ കാലദേശഭേദം കൂടാതെ ആകാശ സീമയോളം പരന്ന് പ്രവഹിക്കുന്നു . ആ മഹാപ്രവാഹത്തിലെ കണ്ണികളായി തീരാന്‍ വെമ്പല്‍കൊള്ളുന്ന ഒരു തലമുറ ഇവിടെ ഉയര്‍ന്നുവരട്ടെ !ആ വിശ്വഗുരു നമുക്ക് നല്കിയ സംഭാവനകളെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരു വിശ്വമാനവനായി ജീവിക്കാന്‍ പ്രതിജ്ഞയെടുക്കാം . കാലതീതമാകുന്ന ആ വാക്ധോരണികളെ ലോകം മുഴുവന്‍ എത്തിക്കാനായി ഒന്നുചേര്‍ന്ന് മുന്നേറാം .
